കണ്ണൂരിൽ യൂത്ത് ലീഗ് റെയിൽ സമരം നടത്തി
 

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെന്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രീയിനുകളുടെ എണ്ണം കുറച്ചും  സാധാരണ യാത്രക്കാർക്ക് നേരെയും  റെയിൽവേ റെഡ്സിഗ്നൽ കാണിക്കുകയാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപ്പെട്ടു.കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന  കമ്മിറ്റി ആഹ്വാന പ്രകാരം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
 

കണ്ണൂർ : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെന്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രീയിനുകളുടെ എണ്ണം കുറച്ചും  സാധാരണ യാത്രക്കാർക്ക് നേരെയും  റെയിൽവേ റെഡ്സിഗ്നൽ കാണിക്കുകയാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപ്പെട്ടു.കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന  കമ്മിറ്റി ആഹ്വാന പ്രകാരം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 

കോച്ചുകളുടെ എണ്ണം കുറച്ചതിനാൽ  തിരക്ക് കാരണം റിസർവ് ചെയ്ത സീറ്റുകളിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. മണിക്കൂറുകളോളം ട്രെയിൻ വൈകി ഓടുന്നതിനാൽ തൊഴിലിനും പഠനത്തിനും ഇന്റർവ്യൂവിനും ചികിത്സക്കും പോകുന്നവരുടെ യാത്ര ദുരിതപൂർണമാണ്.കോവിഡിന്റെ  മറവിൽ അടിച്ചേൽപ്പിച്ച ടിക്കറ്റ് നിരക്ക് വർധന തുടരുകയാണ്. മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ നിർത്തലാക്കിയതിലൂടെ റെയിൽവേക്ക്  ക്ഷേമ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന  കേരളത്തോട്  കേന്ദ്രം തുടരുന്ന അവഗണനയിൽ ഒറ്റകെട്ടായി എതിർശബ്ദം ഉയരണം.

ലക്ഷം കോടികൾ ലാഭത്തിലുള്ള റെയിൽവേയെ സ്വകാര്യവൽക്കരിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. പാത ഇരട്ടിപ്പിച്ച് വേഗത കൂട്ടുകയും സാധാരണ ജനങ്ങളുടെ യാത്ര എളുപ്പമാക്കുകയും ചെയ്യുന്ന പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്നതിനു പകരം സമ്പന്നർക്ക് മാത്രം ഉപകരിക്കുന്ന  കെ റെയിലിനു വേണ്ടിയാണ് പിണറായി സർക്കാർ സമയം പാഴാക്കിയതെന്നും മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ റെയിൽ വേ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു

ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതം പറഞ്ഞു മുസ്‌ലിം ലീഗ് ജില്ലാ നേതാക്കളായ കെ.പി.താഹിർ, എം.പി. മുഹമ്മദലി ,ഷക്കീർ മൗവ്വഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു ട്രഷറർ അൽതാഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു 

ബാങ്ക് റോഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ഖലീലുൽ റഹ്‌മാൻ, ഷിനാജ് കെ.കെ, ലത്തീഫ് എടവച്ചാൽ, ഷംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ,തസ്ലീം ചേറ്റം കുന്ന് ,സൈനുൽ ആബിദ് ,ഷജീർ ഇഖ്ബാൽ, നൗഷാദ് പുതുക്കണ്ടം, എൻ.യു ഷഫീഖ് മാസ്റ്റർ, വി.കെ.മുഹമ്മദലി, അഷ്ക്കർ കണ്ണാടിപ്പറമ്പ,ദാവൂത് മുഹമ്മത്, ഇസുദ്ധീൻ സി.എം, അസ് ലം പാറേത്ത്, ഷാക്കിർ അഡൂർ, റഷീദ് തലായി, തഫ്‌ലിം മാണിയാട്ട്, റാഫി തില്ലങ്കേരി, ഷബീർ എടയന്നൂർ , ഫവാസ് പുന്നാട്, അജ്മൽ ആറളം, ഫൈസൽ മാസ്റ്റർ, ജാഫർ സാദിഖ്, ഫായിസ് ചെങ്ങളായി, സയീദ് പന്നിയൂർ, ഇസ്മയിൽ കുഞ്ഞിപ്പള്ളി നസീർ പുറത്തീൽ , റംഷാദ് കെ.പി ,ഇജാസ് ആറളം തുടങ്ങിയവർ നേതൃത്വം നൽകി