കണ്ണൂരിൽ ടോള്‍ വര്‍ധനയ്ക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയ പാത അതോറിറ്റി  ഓഫീസ് ഉപരോധിച്ചു

തലശേരി - മാഹി ബൈപാസ് ടോള്‍പ്ലാസയിലെ ടോള്‍ തുകയിലെ വര്‍ധനവിനെതിരെ  യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

 

കണ്ണൂർ: തലശേരി - മാഹി ബൈപാസ് ടോള്‍പ്ലാസയിലെ ടോള്‍ തുകയിലെ വര്‍ധനവിനെതിരെ  യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു.പണി തീരാത്ത റോഡിന് ടോള്‍ പിരിക്കുന്നത് തന്നെ അന്യായമാണെന്നും പാതിവഴിയില്‍ വഴിതിരിച്ച് വിടുന്ന റോഡിന് ടോള്‍ വര്‍ധിപ്പിക്കുന്നത് ധിക്കാരമാണെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.ബുധനാഴ്ച്ച രാവിലെ ദേശീയ പാത അതോറിറ്റിഓഫീസ് ഗേറ്റിനു മുന്നില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫിസിന് മുൻപിൽ കുത്തിയിരുന്നു.

ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഷാകിര്‍ ആഡൂര്‍ അധ്യക്ഷനായി. ജനറൽസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി നസീര്‍ പുറത്തീല്‍, റാഫി കണ്ടോത്ത് , നസീര്‍ അത്തായക്കുന്ന്, അസ്ലം പാറേത് തുടങ്ങിയവര്‍ സംസാരിച്ചു.അര്‍ഷാദ് കടാങ്കോട്, മിസ്ഹബ് അഴീക്കല്‍, നൗഷാദ് പടന്ന, റാഷിദ് സിറ്റി, സൈനുദ്ദീന്‍ മുണ്ടേരി, ഉനൈസ് കൂടാളി, മഷൂദ്, മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.