യൂത്ത് ലീഗ് നേതാവിൻ്റെ അഴിമതി: കൊതേരി സ്കൂളിലേക്ക്​ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്​ നടത്തി

കുട്ടികളുടെ എണ്ണം പെരുപ്പിച്ച്​ കാണിച്ച്​ സർക്കാരിൽനിന്നും പണംതട്ടിയെടുത്തും വ്യാജ അധ്യാപക തസ്തിക സൃഷ്ടിച്ച്​ പലരിൽ നിന്നുമായി ലക്ഷങ്ങൾ വാങ്ങിയുും  കൊതേരി എൽപി സ്കൂൾ മാനേജരും യൂത്ത് ലീഗ് നേതാവുമായ  ഷുഹൈബ് കൊതേരി നടത്തിയ വിദ്യാഭ്യാസ അഴിമതിക്കെതിരെ ഡി​വൈഎഫ്​ഐ മട്ടന്നൂർ ബ്ലോക്ക്​ കമ്മിറ്റി പ്രതിഷേധ മാർച്ച്​ നടത്തി. 

 

മട്ടന്നൂർ: കുട്ടികളുടെ എണ്ണം പെരുപ്പിച്ച്​ കാണിച്ച്​ സർക്കാരിൽനിന്നും പണംതട്ടിയെടുത്തും വ്യാജ അധ്യാപക തസ്തിക സൃഷ്ടിച്ച്​ പലരിൽ നിന്നുമായി ലക്ഷങ്ങൾ വാങ്ങിയുും  കൊതേരി എൽപി സ്കൂൾ മാനേജരും യൂത്ത് ലീഗ് നേതാവുമായ  ഷുഹൈബ് കൊതേരി നടത്തിയ വിദ്യാഭ്യാസ അഴിമതിക്കെതിരെ ഡി​വൈഎഫ്​ഐ മട്ടന്നൂർ ബ്ലോക്ക്​ കമ്മിറ്റി പ്രതിഷേധ മാർച്ച്​ നടത്തി. 

വിദ്യാർഥികൾക്ക്​ സർക്കാർ നൽകുന്ന ഉച്ചക്കഞ്ഞിയുടെ ഫണ്ട്​, സൗജന്യ യൂണിഫോമിൻറെ തുക, പാഠപുസ്തകം എന്നിവ ഉൾപ്പെടെ നിരവധി ഗ്രാൻറും ആനുകൂല്യങ്ങളുമാണ്​ കുട്ടികളുടെ എണ്ണം പെരുപ്പിച്ച്​ കാണിച്ച്​ കൊള്ളയടിച്ചതെന്ന്​ ഡിവൈഎഫ്​ഐ ആരോപിച്ചു.   പൊതു വിദ്യാലയത്തിൻറെ പേരിൽ മാനേജർ ഷുഹൈബ് കൊതേരി നടത്തിയ കൊള്ളയും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

കൊതേരി ടൗണിൽനിന്നാരംഭിച്ച മാർച്ച്​ സ്കൂൾഗേറ്റിനു മുന്നിൽ പൊലീസ്​ തടഞ്ഞു. ഡിവൈഎഫ്​ഐ ജില്ലാ ട്രഷറർ മുഹമ്മദ്​ സിറാജ്​ മാർച്ച്​ ഉദ്​ഘാടനം ചെയ്തു.   ബ്ലോക്ക്​ പ്രസിഡൻറ്​ ലജീഷ്​ കൂടാളി അധ്യക്ഷനായി. ജോ. സെക്രട്ടറി വിനീത്​ തെളുപ്പ്​, പി കെ അഭിനാഷ്​, വിനീത് തെളുപ്പ് എന്നിവർ സംസാരിച്ചു.ബ്ലോക്ക്​ സെക്രട്ടറി  സരീഷ് പൂമരം സ്വാഗതം പറഞ്ഞു.