യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡൻ്റ് കെ.കെ മുഹമ്മദ് നിര്യാതനായി
മുതിർന്ന മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ.കെ മുഹമ്മദ് (90) നിര്യാതനായി പരേതരായ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിൻ്റെവിട ബീവിയുടെയും മകനാണ്
Jun 11, 2026, 09:40 IST
പെരിങ്ങത്തൂർ: മുതിർന്ന മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ.കെ മുഹമ്മദ് (90) നിര്യാതനായി പരേതരായ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിൻ്റെവിട ബീവിയുടെയും മകനാണ്. ഭാര്യ: സൈനബ ഹജ്ജുമ്മ.
മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ,
സുമയ്യ മരുമക്കൾ: അസ്‌മ നിസാർ, സിനത്ത് ജാഫർ, മുഹമ്മദ് ശാഫി, നദീറ അസീസ്, രജ്ന ഫൈസൽ, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ,ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൽ മജീദ്.സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റുമായ കെ. സൈനുൽ ആബിദീൻ ഭാര്യാ സഹോദരനാണ്. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 ന് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ. തുടർന്ന് ഖബറടക്കം.