ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: എടക്കാട് പൊലിസ് അന്വേഷണമാരംഭിച്ചു 

കണ്ണൂർ - കൂത്തുപറമ്പ റോഡിലെ ചാല ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള റോഡരികിൽ നിർത്തിയിട്ട സ്വന്തം കാറിൽ വെൽഡിങ് ജോലിക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ

 

കണ്ണൂർ: കണ്ണൂർ - കൂത്തുപറമ്പ റോഡിലെ ചാല ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള റോഡരികിൽ നിർത്തിയിട്ട സ്വന്തം കാറിൽ വെൽഡിങ് ജോലിക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കാട് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തന്നട കുണ്ടത്തിൽ സ്വദേശിയായ കെ. രജിനാ (35) മരിച്ചത്. 

ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് റോഡരികിൽ നിർത്തിയിട്ട കാറിൽ രജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അകത്തു നിന്നും ലോക്കായ കാറിൻ്റെഡോർ കണ്ണൂരിൽ നിന്നു മെത്തിയ ഫയർ ഫോഴ്സാണ് ചില്ല് തകർത്ത് തുറന്നത് അപ്പോൾ കാറിനകത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു രജിൻ. ഉടൻ തന്നെ നാട്ടുകാരും പൊലിസും ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മണിക്കൂറുകൾ മുൻപെ മരണമടഞ്ഞതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രജിനെ ഫോണിൽ വിളിച്ചിട്ട് കിട്ടായതയോടെയാണ് സുഹൃത്തുക്കൾ ഇന്നലെ സന്ധ്യ മുതൽ തെരച്ചിൽ തുടങ്ങിയത്. 

ഇതോടെയാണ് ചാല ഹൈസ്കൂളിന് സമീപം കാർ കണ്ടെത്തിയത്. ആൾ അകത്തുണ്ടെന്ന് വ്യക്തമായിരുന്നുവെങ്കിലും തുറക്കത്ത തിനെതുടർന്നാണ് ഫയർ ഫോഴ്സിൻ്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്നാണ് എടക്കാട് പൊലിസ് നൽകുന്ന വിവരം. ചാല , ത ന്നട, കോയ്യോട് ഭാഗങ്ങളിൽ വെൽഡിങ് ജോലി ചെയ്തു വരികയായിരുന്നു രജിൻ. കുണ്ടത്തിൽ രാജൻ - കാഞ്ചന ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജു. പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം ഭൗതിക ശരീരം അന്തിമോപചാര കർമ്മങ്ങൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.