കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിൽ കരിങ്കൊടി. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Oct 1, 2024, 13:21 IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിൽ കരിങ്കൊടി. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് എന്നിവരാണ് അറസ്റ്റിലായത്.
കല്യാശേരിയിലുള്ള ഒരു പരിപാടി കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ അനാച്ഛാദനത്തിന് വേണ്ടി പോകുന്ന വഴി, കണ്ണൂര്‍ ടൗണില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ പൈലറ്റ് വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.