മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു
മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂരിരിനെ (32) ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി
Sep 9, 2026, 11:39 IST
മയ്യിൽ : മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂരിരിനെ (32) ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് മയ്യിൽ ഐ ടി എം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.
മയ്യിൽ പൊലീസ് വിളിച്ച രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അക്രമം നടന്നത്. സംഭവത്തിൽ മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.