കണ്ണൂരിൽ യൂത്ത് കോൺഗ്രസ് യങ് ഇന്ത്യ ജില്ല പര്യടന പരിപാടിക്ക് തുടക്കം
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് നയരൂപീകരണം നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യങ് ഇന്ത്യ രണ്ടാം ഘട്ടത്തിന് ഇരിട്ടിയിൽ തുടക്കം.
ഇരിട്ടി : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് നയരൂപീകരണം നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യങ് ഇന്ത്യ രണ്ടാം ഘട്ടത്തിന് ഇരിട്ടിയിൽ തുടക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. പുത്തൻ കാലത്തിനനുസരിച്ച് സമൂഹത്തിൽ രാഷ്ട്രീയ സംവാദം നടത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കണം എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂത്ത് കെയർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ രക്തദാന സേന ആരംഭം കുറിച്ചു.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, യങ് ഇന്ത്യ ചുമതല വഹിക്കുന്ന ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, ജില്ല വൈസ് പ്രസിഡണ്ടുമാരായ ഫർസിൻ മജീദ്, റിൻസ് മാനുവൽ, മഹിത മോഹനൻ, സുധീഷ് വെള്ളച്ചാൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് നിധിൻ നടുവനാട് ജില്ല ജനറൽ സെക്രട്ടറിമാരായ മിഥുൻ മാറോളി, വിജിത്ത് നീലാഞ്ചേരി,ജിബിൻ ജെയ്സൺ, സി.സി അസ്മീർ നേതാക്കളായ നിവിൽ മാനുവൽ, അബ്ദുൾ റഷീദ്, എബിൻ പുന്നവേലിൽ, അലക്സ് ബെന്നി എന്നിവർ പ്രസംഗിച്ചു.