കണ്ണൂർ ചാലോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ചെന്ന കേസിൽ യുവാവിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലോട് കൊളോളം സ്വദേശി വി.പി സിദ്ദിഖ് (39) ആണ് പിടിയിലായത്.
Sep 20, 2026, 22:55 IST
കണ്ണൂർ/ചാലോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ചെന്ന കേസിൽ യുവാവിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലോട് കൊളോളം സ്വദേശി വി.പി സിദ്ദിഖ് (39) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.277 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.
മട്ടന്നൂർ പോലീസ് എസ്.ഐ. രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിജിൽമോൻ, റിജിൽ, ഷംന, നിബിൻ, ഡാൻസാഫ് സംഘത്തിലെ എ.എസ്.ഐ. അജിത്ത്, എ.എസ്.ഐ. മഹേഷ്, എസ്.സി.പി.ഒ. സനീഷ് കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.