കണ്ണൂർ ആറ്റടപ്പയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ആറ്റടപ്പ യിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ 'വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.8 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

 

ചക്കരക്കൽ : ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ആറ്റടപ്പ യിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ 'വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.8 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

ശനിയാഴ്ച്ച രാത്രി പൊലിസ് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെരളശേരി മൂന്നാം പാലം സ്വദേശി സി.കെ സൻലിത്താ (25) പിടിയിലായത്. മയക്കുമരുന്ന് വിൽപന സംഘത്തിലെ കരിയറായി യുവാവ് പ്രവർത്തിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് പരിശോധന നടത്തിയത്.