കണ്ണൂർ പരിയാരത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകൻ മുജിതാബി(21)നെയാണ് പിടികൂടിയത്. 

 

 പരിയാരം : മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകൻ മുജിതാബി(21)നെയാണ് പിടികൂടിയത്. 

കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പരിവാളിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാൻസാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.