കണ്ണൂർ കക്കാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റിൽ. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്‌മലിനെ (29)യാണ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Sep 11, 2026, 08:56 IST
കണ്ണൂർ: കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റിൽ. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്‌മലിനെ (29)യാണ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ, കക്കാട് ഭാഗത്ത് ഇന്നലെ വൈകിട്ട് നടന്ന റെയ്‌ഡിൽ ആറ് ഗ്രാമോളം എംഡിഎംഎയാണ് പിടികൂടിയത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.വി ഗണേഷ് ബാബു, പി.പി സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.