മട്ടന്നൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി.
Mar 21, 2025, 20:11 IST
മട്ടന്നൂർ :കണ്ണൂർ സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മട്ടന്നൂർ ടൗണിൽ ഇരിട്ടി റോഡിൽ വച്ചാണ് മരുതായി പയ്യപറമ്പ സ്വദേശിയായ കെ.നിഷാദിനെ പിടികൂടുന്നത്. ദേഹപരിശോധനയിൽ വിൽപ്പനയ്ക്കായി 55 ചെറു കുപ്പികളിലായി ബാഗിൽ സൂക്ഷിച്ച 195.18 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
മട്ടന്നൂർ പൊലീസ് ഇൻസ്‌പെക്ടർ അനിൽ എസ്. ഐ ലിനീഷ് സി പി, എ.എസ്. ഐ ഷിനു, എസ്. സി.പി.ഒ സിറാജ്, സി.പി.ഒ സവിതയും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരെ നിരീക്ഷിച്ച് പരിശോധനകൾ തുടരുമെന്നും എല്ലാ സ്റ്റേഷൻ പരിധികളിലും ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐ പി എസ് അറിയിച്ചു.