കണ്ണൂരിൽ കനത്ത മഴയിൽ ഓവുചാലിൽവീണ് യുവാവിന് ദാരുണാന്ത്യം
തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്.മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്.
Jun 24, 2024, 16:15 IST
കണ്ണൂർ: തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്.മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തലശേരിയിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.