തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ യുവാവിന് ഗുരുതര പരിക്ക് 

തളിപ്പറമ്പിൽ  കാറിൽ നിന്ന് പൊള്ളലേറ്റ്  യുവാവിന് ഗുരുതര പരിക്ക് .അർബൻ ബാങ്ക് അപ്രൈസർ ആയി ജോലി ചെയ്യുന്ന പൂക്കോത്തുതെരു സ്വദേശി ധനേഷിനാണ് പൊള്ളലേറ്റത്
 

കണ്ണൂർ : തളിപ്പറമ്പിൽ  കാറിൽ നിന്ന് പൊള്ളലേറ്റ്  യുവാവിന് ഗുരുതര പരിക്ക് .അർബൻ ബാങ്ക് അപ്രൈസർ ആയി ജോലി ചെയ്യുന്ന പൂക്കോത്തുതെരു സ്വദേശി ധനേഷിനാണ് പൊള്ളലേറ്റത്

തിങ്കളാഴ്ച രാവിലെയാണ് സംഭവം.തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.തളിപ്പറമ്പ് കാനത്ത് അമ്പലത്തിന് സമീപമാണ് സംഭവം നടന്നത്. രാവിലെ പത്ത് മണിയോടെ ബാങ്കിലേക്ക് പോകാനായി എത്തിയതായിരുന്നു പൂക്കോത്ത് തെരു സ്വദേശിയായ ധനേഷ്. വാഹനം പാർക്ക് ചെയ്ത് ഡോർ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങവെ കാറിന്റെ മുൻഭാഗത്ത് നിന്നും പെട്ടെന്ന് തീപ്പൊരി ഉണ്ടാവുകയായിരുന്നു എന്നാണ് പറയുന്നത്.

ഡോർ തുറന്ന് പൂർണ്ണമായും പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ തീ ആളിപ്പടർന്നു. മുഖത്തും കൈകൾക്കും ശരീരത്തിന്റെ പുറംഭാഗത്തും ധനേഷിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇദ്ദേഹത്തെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.നിലവിൽ ധനേഷ് പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.