നാറാത്ത് ആലിങ്കീഴില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നാറാത്ത് ആലിങ്കീഴില്‍ ചെറുവാക്കര ഗവ.എല്‍.പി. സ്‌കൂളിനു മുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ വയക്കച്ചാല്‍
Jul 10, 2026, 22:55 IST
മയ്യില്‍: നാറാത്ത് ആലിങ്കീഴില്‍ ചെറുവാക്കര ഗവ.എല്‍.പി. സ്‌കൂളിനു മുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ വയക്കച്ചാല്‍ റോഡില്‍ വി.കെ.ദിനില്‍(32) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറോടെയാണ് സംഭവം. കുറ്റിയാട്ടൂരില്‍ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോകുന്ന ദിനിലിന്റെ ബൈക്കും എതിരെ വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്.
ഗുരുതരമായി പരിക്കേറ്റ് ദിനില്‍ ആ ശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണപ്പെട്ടത്. ചെങ്കല്‍ ലോറി ജീവനക്കാരനാണ്. അച്ഛന്‍: കാക്കാമണി ദിനേശന്‍ (ഓട്ടോ ടാക്‌സി ഡ്രൈവര്‍, എട്ടേയാര്‍) അമ്മ: വി.ക. നളിനി. സഹോദരങ്ങള്‍: ദിപിന, ദില്‍ന( അധ്യാപിക, ശ്രീകണ്ഠാപുരം) സംസ്‌കാരം നാളെ.നടത്തും