തലശ്ശേരിയിൽ കക്ക വാരുന്നതിനിടെ  യുവാവ് മുങ്ങി മരിച്ചു

തലശേരിയിൽ കടലിൽ കക്ക വാരുന്നതിനിടെ അപകടത്തിൽ യുവാവ് മുങ്ങി മരിച്ചു. പുന്നോൽ പെട്ടിപ്പാലം സ്വദേശി അൻവറാണ് മരണപ്പെട്ടത്.

 

തലശേരി : തലശേരിയിൽ കടലിൽ കക്ക വാരുന്നതിനിടെ അപകടത്തിൽ യുവാവ് മുങ്ങി മരിച്ചു. പുന്നോൽ പെട്ടിപ്പാലം സ്വദേശി അൻവറാണ് മരണപ്പെട്ടത്.

തലശ്ശേരി ഹാർബറിൽ വെച്ച് ഇളമ്പക്ക വാരുന്നതിനിടെയായിരുന്നു മുങ്ങിപ്പോയത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ.