ട്രെയിനിൽ യാത്രക്കാരിയുടെ മൊബൈൽ ഫോൺ കവർന്ന യുവാവ് അറസ് റ്റിൽ
ട്രെയിനിൽ മോഷണം പതിവാക്കിയ യുവാവിനെകണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. വടകര മേപ്പയിൽ സ്വദേശി പി. പ്രവീണാ (34) ണ് പിടിയിലായത്.
കണ്ണൂർ റെയിൽവേ പോലീസും ഡാൻസാഫും റെയിൽവേ ഇൻ്റലിജന്റ്സും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
Sep 5, 2026, 15:56 IST
കണ്ണൂർ:ട്രെയിനിൽ മോഷണം പതിവാക്കിയ യുവാവിനെകണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. വടകര മേപ്പയിൽ സ്വദേശി പി. പ്രവീണാ (34) ണ് പിടിയിലായത്.
കണ്ണൂർ റെയിൽവേ പോലീസും ഡാൻസാഫും റെയിൽവേ ഇൻ്റലിജന്റ്സും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്റ്റ് 2 ന് മംഗളാ എക്‌സ്പ്രസിൽ ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ് റെയിൽവേ പോലീസ് എസ്.എച്ച്.ഒ സന്തോഷ്, രമേശൻ, റിനീത്, ഇന്റലിജൻസ് സ്ക്വാഡിലെ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.