പെരിങ്ങോമിൽ യോഗ ഇൻസ്ട്രക്ടർ നിയമനം; ഇന്റർവ്യൂ

പെരിങ്ങോം ഗവ. ആയുർവേദ ഡിസ്‌പെൻസറി, പാടിയോട്ടുചാൽ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലേക്ക് എൻ എ എം മുഖേന കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് ആറിന് ഉച്ചക്ക് 3.30 മണിക്ക് പാടിയോട്ടുചാൽ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കും.
 

കണ്ണൂർ :പെരിങ്ങോം ഗവ. ആയുർവേദ ഡിസ്‌പെൻസറി, പാടിയോട്ടുചാൽ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലേക്ക് എൻ എ എം മുഖേന കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് ആറിന് ഉച്ചക്ക് 3.30 മണിക്ക് പാടിയോട്ടുചാൽ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കും.

അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ യോഗയിൽ പി ജി ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നോ ഗവ. ഡിപ്പാർട്‌മെന്റിൽ നിന്നോ യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്, എസ് ആർ സി യുടെ ഡിപ്ലോമ ഇൻ ടീച്ചർ ട്രെയിനിങ്, കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ്, ബി എ എം എസ്, എം എസ് സി യോഗ എന്നിവയും പരിഗണിക്കും.

പ്രായപരിധി 50 വയസ്സിനു താഴെ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. ഫോൺ: 04985293617, ഇ മെയിൽ: gadpadiyotuchal@gmail.com