പുസ്തകപരിചയത്തോടൊപ്പം യോഗ പ്രദർശനവും; മോറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വായനാങ്കണം വേറിട്ട അനുഭവമാകുന്നു

പുസ്തക പരിചയത്തോടൊപ്പം യോഗ പ്രദർശനവും നടത്തി വേറിട്ട അനുഭവമാക്കി മാറ്റിയിരിക്കുകയാണ് മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം. 'വായനാങ്കണ' ത്തിന്റെ ആറാമത്തെ പരിപാടിയിൽ  കുമാരി അമയ മോഹൻദാസും, എ ബാലകൃഷ്ണൻ മാസ്റ്ററും പുസ്തകം പരിചയം നടത്തി സംസാരിച്ചു.

 

മോറാഴ :പുസ്തക പരിചയത്തോടൊപ്പം യോഗ പ്രദർശനവും നടത്തി വേറിട്ട അനുഭവമാക്കി മാറ്റിയിരിക്കുകയാണ് മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം. 'വായനാങ്കണ' ത്തിന്റെ ആറാമത്തെ പരിപാടിയിൽ  കുമാരി അമയ മോഹൻദാസും, എ ബാലകൃഷ്ണൻ മാസ്റ്ററും പുസ്തകം പരിചയം നടത്തി സംസാരിച്ചു.ടി കെ പ്രസന്നന്റെ വീട്ട് മുറ്റത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശത്തെ നിരവധി ആളുകൾ പങ്കെടുത്തു.

തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ പി ലക്ഷ്മി ടീച്ചർ,കെ വി ഉഷാകുമാരി,എം.വി സുനിത ടീച്ചർ, മൈക്കീൽ ജനാർദ്ദനൻ,മൈക്കീൽ പവിത്രൻ,ദിവ്യ ദാമോദരൻ,എ ശോഭൻ ബാബു എന്നിവർ പങ്കെടുത്തു.അമയ മോഹൻദാസ് കരിണിൽ ശ്രീധരൻ എഴുതിയ 'യോഗ പരിശീലന സഹായി' എന്ന പുസ്തകമാണ് പരിചയപ്പെടുത്തിയത്. തുടർന്ന് യോഗ പ്രദർശനവും നടത്തി.എ ബാലകൃഷ്ണൻ മാസ്റ്റർ മാർട്ടിൻ സെലിഗ്മാൻ എഴുതിയ 'ഓതന്റിക് ഹാപ്പിനസ്' പുസ്തകം പരിചയപ്പെടുത്തി. 

ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗം ടി നാരായണന്റെ അധ്യക്ഷനായി.വിനില കെ സ്വാഗതവും. ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗം കെ അശോകൻ നന്ദിയും പറഞ്ഞു. ടി കെ പ്രസന്നൻ കുടുംബം പരിപാടിയിൽ പങ്കെടുത്തവർക്ക് പായസ വിതരണവും നടത്തി.വായനാങ്കണത്തിന്റെ തുടർ ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ പുസ്തകം പരിചയപ്പെടുത്താൻ താല്പര്യമുള്ളവർ പ്രോഗ്രാം കോഡിനേറ്റർ എ ബാലകൃഷ്ണൻ മാസ്റ്ററെ ബന്ധപ്പെടുക. ഫോൺ : 94461 67604.