തളിപ്പറമ്പിൽ മഞ്ഞപ്പിത്ത പ്രതിരോധ നടപടികൾ ശക്തമാക്കി : അനധികൃത കുടിവെള്ള വിതരണ ടാങ്കർ പിടികൂടി
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം വ്യാപിച്ചത് സ്വകാര്യ കുടിവെള്ള വിതരണക്കാർ ടാങ്കർ ലോറിയിൽ നൽകിയ കുടിവെള്ളത്തിലൂടെയാണെന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ് അധികൃതർ.
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം വ്യാപിച്ചത് സ്വകാര്യ കുടിവെള്ള വിതരണക്കാർ ടാങ്കർ ലോറിയിൽ നൽകിയ കുടിവെള്ളത്തിലൂടെയാണെന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ് അധികൃതർ.
ജാഫർ വാട്ടർ സ്പ്ളേ എന്ന പേരിലുള്ള ടാങ്കർ കുടിവെള്ള വിതരണക്കാരുടെ വാഹനത്തിൽ നൽകിയ വെള്ളമാണ് രോഗം വ്യാപിപ്പിച്ചതെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സി.സച്ചിൻ അറിയിച്ചു.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇവർ വെള്ളം നൽകുന്ന ഹോട്ടലുകളിൽ നിന്നും ജ്യൂസ് കടകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസുഖം പിടിപെട്ടതെന്നാണ് മനസ്സിലായത്.
ആയതിനാൽ അടിയന്തിരമായി ഈ കുടിവെള്ള വിതരണം നിർത്താനും അതു പിടിച്ചെടുത്തു സാമ്പിൾ ടെസ്റ്റ് ചെയ്യാനും ഉള്ള നടപടികൾ സ്വീകരിക്കുവാനും തളിപ്പറമ്പ് മുനിസിപ്പലിറ്റി സെക്രട്ടറിക്ക് അടിയന്തിര നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കുടിവെള്ള ടാങ്കറുകൾ പിടിച്ചെടുത്തതായി നഗരസഭാ അധികൃതർ പറഞ്ഞു.
ജാഫർ എന്ന കുടിവെള്ള സപ്ലൈ ഒരേ സമയം നിർമ്മാണ പ്രവർത്തിക്കും അതേ സമയം കുടിവെള്ളം ഹോട്ടലു കൾക്കും നൽകുന്നു
അതു ഒരേ സ്ഥലത്ത് നിന്ന് എടുക്കുന്ന വെള്ളം ഒരേ വണ്ടിയിൽ തന്നെ നൽകുന്നുണ്ട് എന്നാണ് കണ്ടെത്തിയത്.