ലോക ക്ഷയരോഗ ദിനാചരണം: കണ്ണൂർ ജില്ലാ തല ഉദ്ഘാടനം മാർച്ച് 24ന്
ലോക ക്ഷയരോഗ ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാർച്ച് 24ന് രാവിലെ 10 മണിക്ക് കണ്ണൂർ ഡി.പി.സി ഹാളിൽ നടക്കുമെന്ന് ജില്ലാ ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സോനു ബി. നായർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Mar 22, 2025, 15:10 IST
കണ്ണൂർ: ലോക ക്ഷയരോഗ ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാർച്ച് 24ന് രാവിലെ 10 മണിക്ക് കണ്ണൂർ ഡി.പി.സി ഹാളിൽ നടക്കുമെന്ന് ജില്ലാ ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സോനു ബി. നായർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ എ.എസ്.പി കെ.വി വേണുഗോപാലൻ മുഖ്യാതിഥിയാകും.
കണ്ണൂർ ഡെപ്യുട്ടി ഡി.എം.ഒ ഡോ. കെ.ടി രേഖ ക്ഷയരോഗ ദിനാചരണ സന്ദേശം നൽകും. ഡോ. പി.കെ അനിൽകുമാർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള അവാർഡ് വിതരണം ചടങ്ങിൽ വിതരണം ചെയ്യും. ടി. സുധീഷ്, എസ് എസ് ആ ദ്ര, പി.വി അക്ഷയ എന്നിവരും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.