അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വേൾഡ് സ്കാർഫ് ഡേ ദിനാചരണം നടത്തി
വേൾഡ് സ്കാർഫ് ഡേ ദിനാചരണം അഞ്ചരക്കണ്ടി സ്കൂളിൽ നടത്തി.. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ വി പി കിഷോർ നിർവഹിച്ചു.
Aug 2, 2025, 10:16 IST
അഞ്ചരക്കണ്ടി :വേൾഡ് സ്കാർഫ് ഡേ ദിനാചരണം അഞ്ചരക്കണ്ടി സ്കൂളിൽ നടത്തി.. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ വി പി കിഷോർ നിർവഹിച്ചു. ഡെപ്യൂട്ടി എച്ച്.എം ബീന ടീച്ചർ അധ്യക്ഷയായി. സ്കൂളിൽ നിന്നും സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൽ നിന്നും വിരമിച്ച അധ്യാപികമാരായ മുൻ എച്ച്.എം പി. വി ജ്യോതി ,ഉഷടീച്ചർ എന്നിവരെ സ്കാർഫ് അണിയിച്ച് ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി മനോജ് മാസ്റ്റർ, മദർ പി ടി എ പ്രതിനിധി ധന്യ, സ്‌കൗട്ട് മാസ്റ്റർ നിസാർ എന്നിവർ സംസാരിച്ചു. ഗൈഡ് ക്യാപ്റ്റൻ സോന നന്ദി പറഞ്ഞു.സ്‌കൗട്ട് ഗൈഡ് യൂണിറ്റിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികളും സന്നിഹിതരായിരുന്നു. സ്‌കൗട്ട്, യൂണിറ്റ് ലീഡർമാരായ നിവേദ്, മിഥുൻ, ഗൈഡ് യൂണിറ്റ് ലീഡർമാരായ സ്മിത, നിജിന, നിധിഷ, ഭവ്യ, ലയ, നവ്യ എന്നിവർ നേതൃത്വം നൽകി.