ലോക വദനാരോഗ്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി
ഇന്ത്യൻ : ഡന്റൽ ഹൈജീനിസ്റ്റ് സൊസേറ്റിയുടെ നേതൃത്വത്തിൽ ലോക വദനാരോഗ്യ ദിനാചരണ പരിപാടിക ളുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.
കണ്ണൂർ ഇന്ത്യൻ : ഡന്റൽ ഹൈജീനിസ്റ്റ് സൊസേറ്റിയുടെ നേതൃത്വത്തിൽ ലോക വദനാരോഗ്യ ദിനാചരണ പരിപാടിക ളുടെ ജില്ലാ തല ഉദ്ഘാടനം നടന്നു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഓറൽ ഹെൽത്ത് കിറ്റ് വിതരണം ,ബോധവത്കരണ പോസ്റ്റർ പ്രകാശനം , സ്മൈൽ കോർണർ ഉദ്ഘാടനവും നടന്നു.
ആരോഗ്യമുള്ള വായ, ആരോഗ്യമുള്ള ജീവിതത്തിന് എന്ന മുദ്രവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് . പല്ലുകളെയും, വായയെയും ബാധിക്കുന്ന രോഗങ്ങൾ ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും ബാധിക്കും. മോണ രോഗവും , പ്രമേഹവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലാ ആശുപത്രി യിൽ സ്ഥാപിച്ച സ്മൈൽ കോർണർ സൂപ്രണ്ട് ഡോ. എം കെ ഷാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ മുഖ്യാതിഥിയായി. ഡോ സുമിൻ മോഹൻ ,ഡോ . ദീപക്ക് ടി എസ്, ഡോ സഞ്ജിത്ത് , സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ , ചീഫ് നഴ്സിംഗ് ഓഫീസർ ഇന്ദിര , സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി. പ്രമോദ് കുമാർ, ഡന്റൽ ഹൈജീനിസ്റ്റ് നിമിഷ കൃപേഷ്, ലക്ഷ്മി കൃഷ്ണ , കെ മഞ്ജു . എന്നിവർ പ്രസംഗിച്ചു.