ലോകപരിസ്ഥിതി ദിനം : കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ഉൽഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.എം. കൃഷ്ണൻ നിർവഹിച്ചു.
Updated: Jun 5, 2024, 15:42 IST
തളിപ്പറമ്പ : ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ഉൽഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.എം. കൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ ഏരിയ സെക്രട്ടറി സ.പുഷ്പവല്ലി . ടി. എം. അധ്യക്ഷത വഹിച്ചു .ഏരിയ വനിതാ കമ്മിറ്റി കൺവീനർ സ.രേണുക പാറയിൽ സ്വാഗതവും സ. ദീപ കെ നന്ദിയും പറഞ്ഞു.സ.ബേബി റീന, സ. രാജീവൻ പി.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.