ആലക്കോട് മരം മുറിക്കുന്നതിനിടെ തലയിൽ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
മരം മുറിക്കുന്നതിനിടെ തടി മരം തലയിൽ വീണ് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനനാ(54)ണ് മരിച്ചത്.
Aug 9, 2026, 23:36 IST
ആലക്കോട്: മരം മുറിക്കുന്നതിനിടെ തടി മരം തലയിൽ വീണ് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനനാ(54)ണ് മരിച്ചത്.
മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെ മരം തലയില്‍ വീണാണ് മരിച്ചത്. ഞായറാഴ്ച്ചരാവിലെ 11 മണിക്കായിരുന്നു അപകടം.
സംസ്‌കാരം തിങ്കളാഴ്ച്ച പകൽ 12ന് വീട്ടുവളപ്പില്‍ നടത്തും.
ചെമ്മരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: സ്‌നേഹ, സേതു. സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍. മൃതദേഹം ആലക്കോട് പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.