കണ്ണൂരിൽ വനിതാ യുഡിഎഫ് കൺവെൻഷൻ: ഇന്ദിര ഗ്യാരണ്ടികൾ മുന്നോട്ടുവെച്ച് മേയർ ഇന്ദിര
കണ്ണൂർ നിയോജക മണ്ഡലം വനിതാ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കണ്ണൂർ കോര്പറേഷൻ മേയർ adv പി ഇന്ദിര ഉത്ഘാടനം ചെയ്തു .യുഡിഎഫ് മുന്നോട്ട് വെക്കുന്ന ഇന്ദിര ഗ്യാരണ്ടീകൾ പറഞ്ഞു .
കണ്ണൂർ : കണ്ണൂർ നിയോജക മണ്ഡലം വനിതാ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കണ്ണൂർ കോര്പറേഷൻ മേയർ adv പി ഇന്ദിര ഉത്ഘാടനം ചെയ്തു .യുഡിഎഫ് മുന്നോട്ട് വെക്കുന്ന ഇന്ദിര ഗ്യാരണ്ടീകൾ അദ്ദേഹം പറഞ്ഞു .
തെളിവുകളാൽ പിന്തുണയ്ക്കപ്പെട്ട വാഗ്ദാനങ്ങൾ :സ്ത്രീകൾക്ക് സൗജന്യ KSRTC ബസ് യാത്ര ,കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാസം 1,000 രൂപ സഹായം ,ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കും ,ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുടുംബത്തിന് 25 ലക്ഷം രൂപ വരെ പരിരക്ഷ,യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ,മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്
ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല… നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഈ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുള്ളതുമാണ്. കേരളത്തിൽ യുഡിഎഫ് തരംഗം ആണുള്ളത് എന്നും നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരുമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് മേയർ adv. ഇന്ദിര പറഞ്ഞു .
കണ്ണൂരിന്റെ വികസനത്തിന് adv ടി ഒ മോഹനനെ വിജയിപ്പിക്കുന്നതിനു വനിത സ്‌ക്വാഡ്,, മറ്റു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിനും ചേർന്ന കൺവെൻ ഷനിൽ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്തിന്റെ അധ്യക്ഷആയി മുൻ മേയർ സുമ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജ മഠത്തിൽ, നൂർജഹാൻ എം , അമൃത രാമകൃഷ്ണൻ, പി ഷെമീമ, കെ ശബീന, സി ടി ഗിരിജ, ഉഷ അരവിന്ദ്, പുഷ്പലത കെ എൻ തുടങ്ങിയവർ സംസാരിച്ചു