കണ്ണൂരിൽ വനിതാദിനാഘോഷ സ്നേഹ സംവാദം സംഘടിപ്പിച്ചു
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പ്രസ് ക്ലബ്ബിൽ ' സ്നേഹ സംവാദം ' സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്തു.
Mar 7, 2026, 16:21 IST
കണ്ണൂർ: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പ്രസ് ക്ലബ്ബിൽ ' സ്നേഹ സംവാദം ' സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അനുമരിയ ജേക്കബ് അധ്യക്ഷയായി. പി ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റിയംഗം ജസ്ന ജയരാജ് എന്നിവര്‍ സംസാരിച്ചു.
ഡോ അമ്പിളി, ഡോ ദൃശ്യ രവീന്ദ്രൻ, ഡോ. ബേബി സുഭദ്ര, ഡോ പ്രീത എന്നിവര്‍ സംവാദം നയിച്ചു. സബിന പത്മന്‍ സ്വാഗതവും ടി സൗമ്യ നന്ദിയും പറഞ്ഞു.