അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍പൊലീസ് ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മീഷന്‍
 

അതീവ ഗുരുതരമായ അതിക്രമങ്ങള്‍ക്ക്  ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍  നിയമം അനുശാസിക്കും വിധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. 
 

 
കണ്ണൂർ: അതീവ ഗുരുതരമായ അതിക്രമങ്ങള്‍ക്ക്  ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍  നിയമം അനുശാസിക്കും വിധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. 

ഗുരുതരമായ ശാരീരിക ഉപദ്രവങ്ങളും പരിക്കുകളും ഏല്‍ക്കുന്ന തരത്തിലുള്ള  പീഡനങ്ങള്‍ ഉണ്ടാകുകയും വധശ്രമം ഉള്‍പ്പെടെ നടത്തി എന്ന ആരോപണവുമായി പൊലീസിനെ സമീപിക്കുകയാണെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി ആരോപണം ബോധ്യപ്പെടുന്നപക്ഷം ആ നിലയില്‍ കേസ് എടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


തൊഴിലിടത്തില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരോ തൊഴിലാളികളോ  സേവനം  അനുഷ്ഠിക്കുന്നുണ്ടെങ്കില്‍  ആ  സ്ഥാപനത്തില്‍  സ്ത്രീകള്‍ക്കായി ഒരു പരാതി പരിഹാര സംവിധാനം(ഇന്റേണല്‍ കമ്മറ്റി)  ഉണ്ടാകണം എന്ന് പോഷ് ആക്ട് അനുശാസിക്കുന്നുണ്ട്. എന്നാല്‍, നിയമം നിലവില്‍ വന്നു പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും  പല തൊഴില്‍ സ്ഥാപനങ്ങളിലും  ഇന്റേണല്‍ കമ്മറ്റി നിലവില്‍ വന്നിട്ടില്ലെന്ന് പരിഗണനയ്ക്കു വരുന്ന പരാതികളില്‍ നിന്നും മനസിലാക്കുവാന്‍ സാധിച്ചെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.