കണ്ണൂരിൽ വനിത കമ്മീഷൻ അദാലത്ത് നടത്തി:15 കേസുകൾ തീർപ്പാക്കി

കണ്ണൂർ കളക്ടറേറ്റ്  ഓഡിറ്റോറിയത്തിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ 15 കേസുകൾ തീർപ്പാക്കി.  കമ്മീഷൻ അംഗം പി കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. 

 

കണ്ണൂർ: കണ്ണൂർ കളക്ടറേറ്റ്  ഓഡിറ്റോറിയത്തിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ 15 കേസുകൾ തീർപ്പാക്കി.  കമ്മീഷൻ അംഗം പി കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. 

ആകെ 74 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്.  ഇതിൽ അഞ്ച് കേസിൽ കമ്മീഷൻ റിപ്പോർട്ട് തേടി.  48 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. നാല് കേസുകൾ ജാഗ്രതാ സമിതിക്കും രണ്ട് കേസുകൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്കും കൈമാറി.  പുതുതായി ഒരു പരാതി ലഭിച്ചു.  അഡ്വ. കെ പി ഷിമ്മി, അഡ്വ. ചിത്ര ശശിധരൻ, കൌൺസിലർ അശ്വതി രമേശൻ എന്നിവരും അദാലത്തിൽ പങ്കെടുത്തു.