കണ്ണൂരിൽ 'പെൺ പവർ' കൂട്ടായ്മയുടെ ലോഗോ ലോഞ്ചിംഗ് ജൂൺ13 ന് നടക്കും

സ്ത്രീകളുടെ ശാക്തീകരണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനുമായി രൂപീകരിച്ച പെൺ പവർ കൂട്ടായ്മയുടെ ലോഗോലോഞ്ചിംഗ് ജൂൺ 13 ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ ആറു മണി വരെ ജവഹർ ലൈബ്രറി ഹാളിൽ കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടർ ചെയർ പേർസൺ സീബാ ആഷിർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: സ്ത്രീകളുടെ ശാക്തീകരണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനുമായി രൂപീകരിച്ച പെൺ പവർ കൂട്ടായ്മയുടെ ലോഗോലോഞ്ചിംഗ് ജൂൺ 13 ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ ആറു മണി വരെ ജവഹർ ലൈബ്രറി ഹാളിൽ കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടർ ചെയർ പേർസൺ സീബാ ആഷിർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലക്കി ഡ്രോയിലൂടെ ആകർ ഷകമായ സമ്മാനവും ചക്കയുടേയും മാങ്ങയുടെ മികച്ച വിഭവങ്ങൾ തയ്യാറാക്കി വരുന്നമൂന്നുപേർക്ക് മത്സരത്തിലൂടെ സമ്മാനങ്ങളും നൽകും . വാർത്താ സമ്മേളനത്തിൽ സെക്രട്ടറി മെഹസീന സലീം, ജനറൽ സിക്രട്ടറി ഷബാന നിയാസ്, സംറാന എന്നിവരും പങ്കെടുത്തു.