വിമൻ ഇന്ത്യാ മൂവ്മെന്റ് പൊതുസമ്മേളനവും റാലിയും നടത്തും
സ്ത്രീസുരക്ഷ സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശമുയർത്തി വിമൻ ഇന്ത്യാ മൂവ്മെന്റ് ദേശിയ തലത്തിൽ ക്യാംപയിൻ തുടങ്ങിയതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Oct 11, 2024, 14:45 IST
കണ്ണൂർ: സ്ത്രീസുരക്ഷ സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശമുയർത്തി വിമൻ ഇന്ത്യാ മൂവ്മെന്റ് ദേശിയ തലത്തിൽ ക്യാംപയിൻ തുടങ്ങിയതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ രണ്ടിന് സമാപിക്കുന്ന ക്യാംപയിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ തുടങ്ങിയെന്ന് ജില്ലാ പ്രസിഡണ്ട് സമീറ ഫിറോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ പ്രചരണത്തോടനുബന്ധിച്ച് ലഘുലേഖ വിതരണം, ഗൃഹസന്ദർശനം, വനിതാ സംഗമങ്ങൾ, സെമിനാർ , ടേബിൾ ടോക്ക് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും കണ്ണൂരിൽ നടക്കുന്ന സമാപന സമ്മേളനത്തിലും റാലിയിലും ദേശീയ -സംസ്ഥാനനേതാക്കൾ പങ്കെടുക്കുമെന്നും സമീറ ഫിറോസ് പറഞ്ഞു. ജനറൽ സെക്രട്ടറി ഷമീറ തലശ്ശേരി, ജോ: സെക്രട്ടറി ഷഹനാസ് എന്നിവരും പങ്കെടുത്തു.