വിളക്കോട് കുടുംബവഴക്കിനെ തുടർന്ന് രണ്ട് സ്ത്രീകൾ വെട്ടേറ്റു മരിച്ചു
കാക്കയങ്ങാട് വിളക്കോട് കുടുംബവഴക്കിനെ തുടർന്ന് രണ്ടു പേർ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ബന്ധുവായ യുവാവിൻ്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം.
Updated: Aug 16, 2024, 16:53 IST
കണ്ണൂർ :കാക്കയങ്ങാട് വിളക്കോട് കുടുംബവഴക്കിനെ തുടർന്ന് രണ്ടു പേർ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ബന്ധുവായ യുവാവിൻ്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53) മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെൽ മയുടെ ഭർത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേൽപ്പിച്ചത്.
അക്രമത്തിനിടെ സെൽമ യുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയൽ വാസികൾ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകൾ മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.