കണ്ണൂർ കതിരൂരിൽ മദ്ധ്യവയസ്ക്കയെ കാണാതായി : പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കതിരൂരിൽ മദ്ധ്യവയസ്ക്കയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കതിരൂർ പാലാ ബസാറിലെ സമീറയെന്ന മീരയെയാണ് (48)ഓഗസ്റ്റ് 11 മുതൽ വീട്ടിൽ നിന്നും കാണാതായത്.
Oct 4, 2025, 20:56 IST
തലശേരി : കതിരൂരിൽ മദ്ധ്യവയസ്ക്കയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കതിരൂർ പാലാ ബസാറിലെ സമീറയെന്ന മീരയെയാണ് (48)ഓഗസ്റ്റ് 11 മുതൽ വീട്ടിൽ നിന്നും കാണാതായത്. ഇവരെ കുറിച്ചു പൊലിസ് അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
കതിരൂർ പൊലിസാണ് അന്വേഷണം നടത്തിവരുന്നത്. ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0490-23058 88 / 9567893262 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് കതിരൂർ പൊലിസ് അറിയിച്ചു.