കണ്ണൂർ പാട്യത്ത് തോട്ടിൽ കാണാതായ സ്ത്രീയെ കണ്ടെത്തിയില്ല

പാട്യത്ത് വെള്ളക്കെട്ടിൽ കാണാതായ സ്ത്രീയെ ഇനിയും കണ്ടെത്തിയില്ല മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.

 


കൂത്തുപറമ്പ് : പാട്യത്ത് വെള്ളക്കെട്ടിൽ കാണാതായ സ്ത്രീയെ ഇനിയും കണ്ടെത്തിയില്ല മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്.ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. 

നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.