പറശിനിക്കടവിലെ ലോഡ്ജിൽ ദൂരുഹ സാഹചര്യത്തിൽ സ്ത്രീയെ മരിച്ച നിലയിൽ, കൂടെയുണ്ടായിരുന്നയാളെ കാണാതായി
പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് അയ്യോത്ത് സ്വദേശിനിയായ സീമയാണ് മരിച്ചതെന്നാണ് സൂചന.
ഇവരുടെ കൂടെയുണ്ടായിരുന്ന
Updated: Feb 5, 2026, 08:25 IST
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് അയ്യോത്ത് സ്വദേശിനിയാണ് മരിച്ചതെന്നാണ് സൂചന.
ഇവരുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.
ഇന്നലെ ഫിബ്രവരി നാലി ന് രാത്രി ഒൻപതു മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.
കൂടെയുണ്ടായിരുന്ന വിജയനെ കാണാതായിട്ടുണ്ട്. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇന്ന് രാവിലെ പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണം നടക്കും.