ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; പരിയാരം മെഡിക്കൽ കോളേജിൽ സംഘർഷം
ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരണമടഞ്ഞതിനെത്തുടർന്ന് പരിയാരം മെഡി.കോളേജിൽ സംഘർഷം ഒടുവിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്നും അതുവരെ ശസ്ത്രക്രിയ നട ത്തിയ ഡോക്ടറെ ചികിത്സ യിൽ നിന്ന് മാറ്റിനിർത്താ മെന്നും ഉറപ്പ് നൽകിയതിനെ ത്തുടർന്ന് ഇന്ന് പുലർച്ചെ നാലി മണിയോടെയാണ് രംഗം ശാന്തമായത്.
പരിയാരം: ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരണമടഞ്ഞതിനെത്തുടർന്ന് പരിയാരം മെഡി.കോളേജിൽ സംഘർഷം ഒടുവിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്നും അതുവരെ ശസ്ത്രക്രിയ നട ത്തിയ ഡോക്ടറെ ചികിത്സ യിൽ നിന്ന് മാറ്റിനിർത്താ മെന്നും ഉറപ്പ് നൽകിയതിനെ ത്തുടർന്ന് ഇന്ന് പുലർച്ചെ നാലി മണിയോടെയാണ് രംഗം ശാന്തമായത്. ഇരിട്ടി വള്ളിത്തോട് സ്വദേശിനി പാത്തുമ്മ (47) ആണ് മരണമടഞ്ഞത്. ഹൃദയവാൾവിന് തകരാറുള്ള അവർ അഞ്ച് മാസ മായി പരിയാരം മെഡി. കോ ളേജ് ഡോക്ടറുടെ ചികിത്സയി ലാണ്. ഹൃദയവാൾവിന് ശസ്ത്ര calm വേണ്ടിവരുമെന്ന് ഡോക്ടർ നിർദേശിച്ചതിനെ ത്തുടർന്ന് കഴിഞ്ഞ രണ്ടിനാണ് മെഡി.കോളേജിൽ അഡ്‌മിറ്റായത്.
നേരത്തെ ഓപ്പൺ സർജറിയാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് കീഹോൾ സർജറി മതിയെന്ന് ഡോക്‌ടർ പറഞ്ഞു വത്രെ. ഇന്നലെ രാവിലെ സർജറിക്കായി തിയറ്ററിൽ കയറ്റിയതായിരുന്നു പാത്തുമ്മയെ എന്നാൽ ഉച്ചയായിട്ടും ശസ്ത്ര ക്രിയയെക്കുറിച്ചുള്ള വിവര ങ്ങളൊന്നും ഭർത്താവ് മുഹമ്മദ കുഞ്ഞിക്കോ ബന്ധുക്കൾക്കോ ലഭിച്ചില്ല. തിയറ്ററിൽ നിന്ന് ഇറങ്ങിവരികയായിരുന്ന നേഴ്‌സുമാരോട് ചോദിച്ചെങ്കിലും ആരും മറുപടി പറയാൻ തയ്യാറായില്ലത്രെ. ഒടുവിൽ രാത്രി ഒമ്പത് മണിയോടെ മുഹമ്മ ദ്കുഞ്ഞിയെ ഡോക്‌ടർ വിളിച്ച് നില ഗുരുതരമാണെന്ന് അറിയിക്കുകയായിരുന്നുവത്രെ. രാത്രി 9.30ഓടെ പാത്തുമ്മ മരിച്ചു വെന്ന വിവരവും ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞു. നില ഗുരുതരമാണെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ അക്കാര്യം ഞങ്ങളോട് പറഞ്ഞില്ലായെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.
ഭർത്താവും പാത്തുമ്മ യുടെ മകനും സഹോദരിയും ആശുപത്രിയിലുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ ബഹളം ഉടലെടുത്തതോടെ പ്രദേശവാസികളും ഡി.വൈ.എ ഫ്.ഐ പ്രവർത്തകരും സ്ഥലത്തെത്തി. വിവരം അറിഞ്ഞ് വള്ളിത്തോട് നിന്ന് നാട്ടുകാരും സ്ഥലത്തെത്തി. കൃത്യമായ തീരുമാനമില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ പരിയാരം സി.എച്ച്. സെന്റർ വളണ്ടിയർ നജ് മുദിൻ ശസ്ത്രക്രിയ നട ത്തിയ ഡോക്ടർ ശിവപ്രസാദു മായി സംസാരിച്ച് ബന്ധുക്കളു മായി സംസാരിക്കാൻ അവസര മൊരുക്കി. തനിക്ക് തിയറ്ററിൽ നിന്ന് പുറത്തിറങ്ങാൻ സമയം ലഭിക്കാതിരുന്നതുകൊണ്ടാണ് ഗുരുതരാവസ്ഥ നേരത്തെ തന്നെ ബന്ധുക്കളെ അറിയിക്കാൻ കഴിയാതിരുന്നതെന്ന് ഡോക്‌ടർ പറ ഞ്ഞുവത്രെ. ഓപ്പൺ ശസ്ത്രക്രിയയാണ് നടത്തിയതത്രെ. അതിനിടയിൽ പാത്തുമ്മക്ക് അറ്റാക്ക് വന്നു വെന്നും ആ സാഹചര്യം നേരി ടുന്നതിൽ ഡോക്‌ടർ പാറിപ്പോ യെന്നുമാണ് പുറത്തുവരുന്ന വിവരം. മറ്റൊരു ഡോക്‌ടറായ റിജോയിയെ വിളിച്ചുവരുത്തി യെങ്കിലും അപ്പോഴേക്കും പാത്തുമ്മ അപകടനിലയിലെ ത്തിയതായാണ് പറയപ്പെടുന്നത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. സൈറു ഫിലിപ്പ്. എ.ആർ.എം.ഒ. ഡോ. മനോജ്, സൂപ്രണ്ട് ഡോ.മാധ വൻ എന്നിവർ പാത്തുമ്മയുടെ ഭർത്താവും ബന്ധുക്കളുമായി ചർച്ച നടത്തി. ഡി.എം.ഒ സ്ഥലത്തെത്തണമെന്നായി രുന്നു ബന്ധുക്കളുടെ ആവ ശ്യം. എന്നാൽ ഡി.എം.ഒ ഫോണിൽ ബന്ധപ്പെട്ട് അന്വേ ഷണസമിതിയെ നിയോഗിക്കു മെന്നും അവരുടെ റിപ്പോർട്ട് കിട്ടുംവരെ ഡോക്‌ടറെ ഡ്യൂട്ടി യിൽ നിന്ന് മാറ്റി നിർത്തു മെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതോടെയാണ് പ്രതിഷേധം ഒരുങ്ങിയത്.