തളിപ്പറമ്പിൽ വയോധികയിൽ നിന്നും ഒൻപത് ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
സ്വന്തമായി ജ്വല്ലറിയുണ്ടെന്നും പണം നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്ന് വാഗ്ദ്ധാനം ചെയ്ത് ഒൻപത് ലക്ഷം രൂപ വാങ്ങി നിക്ഷേപകരെ വഞ്ചിച്ച കേസിലെ പ്രതി ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമ (45) എന്ന ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു.
Mar 2, 2026, 10:07 IST
തളിപ്പറമ്പ് : സ്വന്തമായി ജ്വല്ലറിയുണ്ടെന്നും പണം നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്ന് വാഗ്ദ്ധാനം ചെയ്ത് ഒൻപത് ലക്ഷം രൂപ വാങ്ങി നിക്ഷേപകരെ വഞ്ചിച്ച കേസിലെ പ്രതി ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമ (45) എന്ന ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൊറാഴയിലെ എഴുപത്തിയൊന്നുകാരിയുടെ പരാതിയിലായിരുന്നു കേസ്.
പരാതിക്കാരിക്ക് വീടുവാങ്ങികൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ഡിസംബർ 12-ന് രണ്ട് ലക്ഷം രൂപ വാങ്ങി. പിന്നീട് 16-ന് ഏഴ് ലക്ഷം രൂപ ജ്വല്ലറിയിലെന്ന വ്യാജേനെ നിക്ഷേപിപ്പിച്ചു. ഒൻ പത് ലക്ഷം രൂപ കൈക്കലാക്കി യതിനുശേഷം പ്രതി പരാതിക്കാ രിക്ക് വാഗ്ദാനം ചെയ്ത വീടോ പണമോ നൽകാതെ വഞ്ചിച്ചു വെന്നാണ് കേസ്'.