വൈസ്‌മാൻ ഇന്റർനാഷണൽ തൃച്ചംബരം ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അക്കാദമിക് മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും 26ന്
വൈസ്‌മാൻ ഇന്റർനാഷണൽ തൃച്ചംബരം ക്ലബ്ബിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 26-ന് വൈകിട്ട് 5.30ന് തളിപ്പറമ്പയിലെ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
തളിപ്പറമ്പ: വൈസ്‌മാൻ ഇന്റർനാഷണൽ തൃച്ചംബരം ക്ലബ്ബിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 26-ന് വൈകിട്ട് 5.30ന് തളിപ്പറമ്പയിലെ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി. കെ. സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈസ്‌മാൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് V LRD വൈ.എം. മധു പണിക്കർ പുതിയ ഭാരവാഹികൾക്ക് സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകും.
പുതിയ പ്രസിഡന്റായി വൈ.എം. എം. കുഞ്ഞിക്കണ്ണൻ, സെക്രട്ടറിയായി വൈ.എം. വി. പി. ചന്ദ്രപ്രകാശ്, ട്രഷററായി വൈ.എം. അഡ്വ. വി. വി. ശിവപ്രകാശ് എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിന്റെ ഭാഗമായി വൈ.എം. സുനിൽ കുമാർ കെ. വി. കമ്മ്യൂണിറ്റി പ്രോജക്ട് ഉദ്ഘാടനം നിർവഹിക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ അക്കാദമിക് മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.
ആലക്കോട്, കുടിയാന്മല, കരുവഞ്ചാൽ, തളിപ്പറമ്പ്, ധർമ്മശാല, കണ്ണൂർ മെട്രോ എന്നീ വൈസ്‌മാൻ ക്ലബ്ബുകളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. വൈ.എം. സണ്ണി മന്നാടിയൽ (DG Elect), വൈ.എം. താജി ടോം, വൈ.എം. ജോൺ പടിഞ്ഞാത്ത്, വൈ.എം. ലേഖ മധു, ദിനേശൻ വി. വി., വൈ.എം. മലബാർ രമേശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സെക്രട്ടറി വൈ.എം. വി. പി. ചന്ദ്രപ്രകാശ് നന്ദി രേഖപ്പെടുത്തും.
ദേശീയ ഗാനത്തോടെയാണ് ചടങ്ങിന് സമാപനമാകുക. തുടർന്ന് സാംസ്കാരിക പരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള അന്തർദേശീയ സേവന സംഘടനയായ വൈസ്‌മാൻ ഇന്റർനാഷണലിന്റെ തൃച്ചംബരം ക്ലബ്ബ് ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, ആരോഗ്യ-സാമൂഹിക സേവനങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രദേശത്ത് സജീവ സാന്നിധ്യമാണ്. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂടുതൽ ജനകീയ പദ്ധതികൾ നടപ്പാക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ. മുരളീധരൻ, അഡ്വ. വി. വി. ശിവപ്രകാശ്, കെ. വി. വിലാസൻ, എം. കുഞ്ഞിക്കണ്ണൻ, വി. പി. ചന്ദ്രപ്രകാശ്,രാമകൃഷ്ണൻ എ.വി, സുജിത്ത് പ്ലാത്തോട്ടം, രാജേഷ് പുത്തലത്ത് എന്നിവർ പങ്കെടുത്തു.