അഞ്ചു കോടി രൂപയുടെ കാരുണ്യ പ്രവർത്തനവുമായി വൈസ് മെൻ ഇന്റർനാഷണൽ 

നൂറ്റിനാല് വർഷത്തെ പാരമ്പര്യമുള്ള വൈസ് മെൻ ഇന്റർനാഷണൽ 2026-27 വർഷത്തിൽ അഞ്ചു കോടി രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: നൂറ്റിനാല് വർഷത്തെ പാരമ്പര്യമുള്ള വൈസ് മെൻ ഇന്റർനാഷണൽ 2026-27 വർഷത്തിൽ അഞ്ചു കോടി രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഡ്നി കെയർ ,കാൻസർ കെയർ, ഭവനരഹിതർക്കുള്ള ചികിത്സാ ധനസഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നമിടുക്കരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവയാണ് നൽകുന്നത്. 

ജില്ലയിൽ ഇതിനകം നിർദ്ദരായവർക്ക് വീട് നിർമ്മിച്ച് നൽകിയതുൾപ്പെടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം ചെയ്തതായി ഇവർ പറഞ്ഞു.വൈസ് മെൻ ഇന്റർനാഷണൽവെസ്റ്റ് ഇന്ത്യ റീജിയന്റിന്റെ റീജിയണൽ ഡയരക്ടറായി മാത്യു വട്ടോത്ത് ജൂൺ 14 ന് സ്ഥാനമേറ്റടുക്കും. കണ്ണൂരിലെ ബിനാലെ ഇന്റർനാഷ ണിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങ് വൈകുന്നേരം നാലു മണിക്ക് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മാത്യു വട്ടൊത് , ഷാജി കെ എം ,മധു പണിക്കർ, ജോർജ്ജ്അലക്സ്, ലേഖ പി എന്നിവർ പങ്കെടുത്തു.