വിസ്ഡം യൂത്ത് പ്രൊഫെയ്സ്' പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് 16ന് കണ്ണൂരിൽ തുടങ്ങും
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'പ്രൊഫെയ്സ്' നാലാമത് പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് നവമ്പർ 16, 17 തിയ്യതികളിലായി കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'പ്രൊഫെയ്സ്' നാലാമത് പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് നവമ്പർ 16, 17 തിയ്യതികളിലായി കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസ്വിർ ബാലുശ്ശേരി ഉൽഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാഥിതിയാകും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി അധ്യക്ഷതവഹിക്കും.
പ്രൊഫഷണൽ തിരക്കുകൾക്കിടയിൽ കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടപ്പാടുകളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. കേരളത്തിൽ നിന്നുള്ള ആയിരത്തോളം പ്രൊഫഷണൽ കുടുംബങ്ങൾ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം തുടങ്ങി ഞായറാഴ്ച വൈകുന്നേരത്തോട് കൂടിയാണ് സമ്മേളനം സമാപിക്കുന്നത്. പ്രൊഫഷണൽ രംഗത്ത് നീതി ബോധവും സേവന തൽപരതയും വളർത്തുക, കുടുംബ ബന്ധത്തിലെ ധാർമ്മിക സദാചാര മര്യാദകളെ കുറിച്ച് ബോധവൽകരിക്കുക, നവനാസ്തികതയുടെ വേരുകളും അവയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് അവബോധം നൽകുക, ഏകദൈവവിശ്വാസം നൽകുന്ന ആത്മബലവും വ്യക്തി സംസ്കരണവും പകർന്ന് നൽകുക, അരാഷ്ട്രീയ പ്രവണതകൾക്കെതിരെ ബോധവൽകരിക്കുക, മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുള്ള സാമൂഹിക സൃഷ്ടി സാധ്യമാക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതും സന്താന പരിപാലന മാർഗ്ഗങ്ങളും പ്രായോഗികമായി നിർവചിക്കുന്ന ഇസ്ലാമിക പാഠങ്ങളെ കുറിച്ച് അവബോധമുണ്ടാകുക, ആൽഫ ജനറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പാരന്റിംഗ് കാര്യക്ഷമമാക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ച് അവബോധം നൽകുക എന്നിവ ലക്ഷ്യങ്ങളാണ് സമ്മേളനത്തിനുള്ളത്.
ഞായറാഴ്ച രാവിലെ 10 ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിക്കും. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുക്കും. അഞ്ച് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ഫൈസൽ മൗലവി, സി പി സലീം, ഹാരിസ് ബിൻ സലീം, മുഹമ്മദ് സാദിഖ് മദീനി, ഡോ. പി പി നസീഫ്, യു മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, ഡോ. ബഷീർ വി പി, അബ്ദുല്ല അൻസാരി, മുസ്തഫ മദനി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, മുഹമ്മദ് ഷമീൽ കെ പി, യൂനുസ് പി, ഡോ. ഷഹദാദ്, ഡോ. മുഹമ്മദ് റഫീഖ് പി കെ, ഡോ. മുഹമ്മദ് ഇഖ്ബാൽ, ഡോ. ഫവാസ് ടി കെ, മുഹമ്മദ് അജ്മൽ സി, അബ്ദുറഹ്മാൻ ചുങ്കത്തറ, ഡോ. ഷഹബാസ് കെ , ഷംജാസ് കെ അബ്ബാസ്, സഫ് വാൻ ബറാമി അൽഹികമി പ്രസംഗിക്കും.
പ്രധാന വേദിക്ക് പുറമേ അഞ്ച് വേദികളിലായി കുട്ടികൾക്കുള്ള പ്രോഗ്രാമുകൾ നടക്കും. വാർത്താ സമ്മേളനത്തിൽവിസ്ഡം യൂത്ത്സംസ്ഥാന വൈസ് പ്രസിഡന്‍റ്, ഡോ: പിപി. നസീഫ്സംസ്ഥാന സെക്രട്ടറി എം.കെ,മുഹമ്മദ് ഷബീര്‍ ,അബ്ദുല്ലാ ഫാസില്‍ അബ്ദുല്‍ അസീസ് കെ.വിഷംസുദ്ദീന്‍ കെ,ടി.കെ. ഉബൈദ് എ.സി. ശിഹാബുദ്ദീന്‍ എന്നിവർ പങ്കെടുത്തു.