കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 25 മുതൽ പുതിയ ശൈത്യകാല സമയക്രമം നിലവിൽ വരും. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 186 വിമാന സർവീസുകളാണ് കണ്ണൂരിൽ നിന്ന് നടത്തുക.

 

ശൈത്യകാല സമയക്രമത്തിൽ ആഴ്ചയിൽ 93 സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 25 മുതൽ പുതിയ ശൈത്യകാല സമയക്രമം നിലവിൽ വരും. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 186 വിമാന സർവീസുകളാണ് കണ്ണൂരിൽ നിന്ന് നടത്തുക. കണ്ണൂരിനെ 10 അന്താരാഷ്ട്ര നഗരങ്ങളുമായും ഏഴ് ആഭ്യന്തര നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
 
ശൈത്യകാല സമയക്രമത്തിൽ ആഴ്ചയിൽ 93 സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 59 അന്താരാഷ്ട്ര സർവീസുകളും 34 ആഭ്യന്തര സർവീസുകളും ഉൾപ്പെടുന്നു. അന്താരാഷ്ട്ര റൂട്ടുകളിൽ അബുദാബിയിലേക്ക് ആഴ്ചയിൽ 14 സർവീസുകളും ദോഹയിലേക്ക് 10 സർവീസുകളുമുണ്ടാകും.

2025-ലെ ശൈത്യകാല സമയക്രമവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കൂടുതൽ വിമാനങ്ങൾ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (കിയാൽ) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വനി കുമാർ പറഞ്ഞു. പുതിയ ക്രമീകരണം യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.