ജില്ലാ സഹകരണ ബാങ്ക് തിരിച്ചു വരുമോ ? റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചുവെന്ന് ടീം കോർപ്പറേറ്റിവ്

ജില്ലാ സഹകരണ ബാങ്ക് തിരിച്ചുവരുമോ..? വിദഗ്ധ ചർച്ചയിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചതായി ടീം കോർപ്പറേറ്റീവ് ഭാരവാഹികൾ കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ജില്ലാ സഹകരണ ബാങ്ക് തിരിച്ചുവരുമോ എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് ടീം കോ-ഓപ്പറേറ്റീവ് സംഘടിപ്പിച്ച ചർച്ചയിൽ നിന്നും ഉയർന്നുവന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് സഹകരണവകുപ്പ് മന്ത്രി എം ലിജുവിന് സമർപ്പിച്ചു.

 

കണ്ണൂർ: ജില്ലാ സഹകരണ ബാങ്ക് തിരിച്ചുവരുമോ..? വിദഗ്ധ ചർച്ചയിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചതായി ടീം കോർപ്പറേറ്റീവ് ഭാരവാഹികൾ കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ജില്ലാ സഹകരണ ബാങ്ക് തിരിച്ചുവരുമോ എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് ടീം കോ-ഓപ്പറേറ്റീവ് സംഘടിപ്പിച്ച ചർച്ചയിൽ നിന്നും ഉയർന്നുവന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് സഹകരണവകുപ്പ് മന്ത്രി എം ലിജുവിന് സമർപ്പിച്ചു.

ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ഐസിഎം മുൻ ഡയറക്ടർ ബി പി പിള്ള നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറിപ്പ് കോഡിനേറ്റർ സജീഷ് കുട്ടനെല്ലൂർ എം കെ ശ്യാം എന്നിവർ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത് ബന്ധപ്പെട്ട വിഷയത്തിൽ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും വിദഗ്ധരുടെ അഭിപ്രായങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ടീം കോപ്പറേറ്റീവ് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് സ്വീകരിച്ച മന്ത്രി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിശദമായി പഠിക്കുമെന്നും വിഷയം ഗൗരവത്തോടെ പരിശോധിക്കും എന്നും ഉറപ്പുനൽകിയാതയും ടീം കോപ്പറേറ്റീവ് ഭാരവാഹികൾ അറിയിച്ചു സഹകരണ മേഖലയിൽ ഒരു പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ടീം കോപ്പറേറ്റീവ് നൂതന ആശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾക്ക് സമഗ്ര സേവനങ്ങൾ നൽകിവരുന്ന ഒരു സംഘടനയാണ് ടീം കോപ്പറേറ്റീവ് വാർത്താസമ്മേളനത്തിൽ പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി പിആർഒ അശ്വതി ആർ പിള്ള അസിസ്റ്റന്റ് കോഡിനേറ്റർ മീനാക്ഷി ഹരി എന്നിവർ പങ്കെടുത്തു