ആറളം ഫാമിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു; തൊഴിലാളികളുടെ കഞ്ഞിപ്പുര തകർത്തു

ആറളം ഫാമിൽ കർണാടകയിൽ നിന്നും ഇറങ്ങി വന്ന കാട്ടാനകളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം രണ്ട് കെട്ടിടങ്ങൾ ഭാഗികമായി തകർത്തു. ഫാം മൂന്നാം ബ്ലോക്കിൽ തൊഴിലാളികളുടെ കഞ്ഞിപ്പുരയും ആറാം ബ്ലോക്കിൽ ബ്ലോക്ക് ഓഫീസ് കെട്ടിടവുമാണ് ഭാഗികമായി തകർത്തത്.

 

ഇരിട്ടി: ആറളം ഫാമിൽ കർണാടകയിൽ നിന്നും ഇറങ്ങി വന്ന കാട്ടാനകളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം രണ്ട് കെട്ടിടങ്ങൾ ഭാഗികമായി തകർത്തു. ഫാം മൂന്നാം ബ്ലോക്കിൽ തൊഴിലാളികളുടെ കഞ്ഞിപ്പുരയും ആറാം ബ്ലോക്കിൽ ബ്ലോക്ക് ഓഫീസ് കെട്ടിടവുമാണ് ഭാഗികമായി തകർത്തത്.

 കഴിഞ്ഞ ആഴ്ച്ച കഞ്ഞിപ്പുരയുടെ ഷിറ്റുകൾ വിലച്ചുകീറിയിരുന്നു. തൊഴിലാളികൾ ഇത് വലിച്ചുകെട്ടി പൂർവ്വസ്ഥിതിയിലാക്കിയതായിരുന്നു. കഴിഞ്ഞ രാത്രി ഷെഡിൻ്റെ ഭിത്തി പൂർണ്ണമായും കുത്തി ഇടിച്ചു. ആറാം ബ്ലോക്കിലെ ബ്ലോക്ക് ഓഫീസും ഭാഗികമായി തകർത്തു.

ഫാമിൻ്റെ കൃഷിയിടത്തിൽ നിന്നും പുനരധിവാസ മേഖല വഴി ആറളം വനത്തിലേക്ക് വിവിധ ഘട്ടങ്ങളിലായി തുരത്തി വിട്ട ആനക്കൂട്ടത്തിൽ നിന്നും ആനകൾ വീണ്ടും ഫാമിൻ്റെ കൃഷിയിടത്തിലേക്ക് തിരിച്ചു കയറി. 25-ൽ അധികം ആനകൾ ഫാമിനുള്ളിലുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഫാമിൻ്റെ പ്ലാൻ്റേഷൻ മേഖലയിൽ വലിയ നാശ നഷ്ടമാണ് ആനക്കൂട്ടം ഉണ്ടാക്കുന്നത്. ആനകൾ തൊലി കളഞ്ഞ അഞ്ഞൂറിലധികം റബർ മരങ്ങൾ  ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്.