ആയിത്തറയിൽ കാട്ടുപോത്തിറങ്ങി : ഭീതിയോടെ ജനങ്ങൾ

കൂത്തുപറമ്പിനടുത്ത് ആയിത്തറ കമാൽ മുക്ക് പരിസരത്ത് കാട്ടുപോത്തിറങ്ങി ഇന്ന് രാത്രിയാണ് സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ നടത്തി. 

 


കൂത്തുപറമ്പ് :കൂത്തുപറമ്പിനടുത്ത് ആയിത്തറ കമാൽ മുക്ക് പരിസരത്ത് കാട്ടുപോത്തിറങ്ങി ഇന്ന് രാത്രിയാണ് സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ നടത്തി. 

ഞായറാഴ്ച്ച രാവിലെ കൂത്തുപറമ്പ് പുറക്കളത്തെ ബൈക്ക് ഷോറൂമിലേക്ക് ചില്ലു തകർത്ത് കയറിയ കാട്ടുപോത്ത് ഫർണിച്ചറുകൾ തകർത്തിരുന്നു. ഈ കാട്ടുപോത്ത് തന്നെയാണ് ആയിത്തറ യിലെത്തിയതെന്ന് സംശയിക്കുന്നു. രാത്രി ഏറെ വൈകി സഞ്ചരിക്കുന്ന വാഹന യാത്രക്കാരും കാൽ നടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.