ആഡൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

ആഡൂർ കോങ്ങാട്ട് പീടിക മേഖലയിൽ ഭീതി പടർത്തിയിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.

 


കടമ്പൂർ : ആഡൂർ കോങ്ങാട്ട് പീടിക മേഖലയിൽ ഭീതി പടർത്തിയിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കടമ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ  നിർദ്ദേശപ്രകാരം കതിരൂരിൽ നിന്നെത്തിയ ലൈസൻസുള്ള ഷൂട്ടർമാരുടെ സംഘമാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. 

തിങ്കളാഴ്ച ഉച്ചയോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ പന്നികളെ കണ്ടെത്തി വെടിവെച്ചത്. വരും ദിവസങ്ങളിലും കാട്ടുപന്നികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗിരീശൻ അറിയിച്ചു.