കണ്ണൂരിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ്ങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിൽ വീണു
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
Nov 3, 2024, 15:40 IST
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്.
കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.