"നിന്നെ വേദനിപ്പിക്കുന്നതൊന്നും പ്രണയമല്ല" പുസ്തകം പ്രകാശനം ചെയ്തു
എം പ്രമോദ് വയലപ്രയുടെ രണ്ടാമത്തെ കഥാസമാഹാരമായ “ നിന്നെ വേദനിപ്പിക്കുന്നതൊന്നും പ്രണയമല്ല ” പുസ്തക പ്രകാശനം നടന്നു. പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ
Nov 9, 2025, 12:08 IST
പയ്യന്നൂർ : എം പ്രമോദ് വയലപ്രയുടെ രണ്ടാമത്തെ കഥാസമാഹാരമായ “ നിന്നെ വേദനിപ്പിക്കുന്നതൊന്നും പ്രണയമല്ല ” പുസ്തക പ്രകാശനം നടന്നു. പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കൂടിയായ എ കെ രമേഷ് കുമാറിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
വയലപ്രരാമപുരം വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ രാമപുരം വായനശാല ആൻ്റ് ഗ്രന്ഥലയം പ്രസിഡന്റ് വി രമേശൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. കെ. സുരേഷ് കുമാർ പുസ്തകം പരിചയം നടത്തി. പയ്യന്നൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി കെ ശിവകുമാർ, ഐ വി ശിവരാമൻ, എം വി വത്സൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് രാമപുരം വായനശാല മ്യൂസിക് ക്ലബ്ബിന്റെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.