സ്വർണാഭരണങ്ങൾ നിർമ്മിച്ചു നൽകുമെന്ന് വാഗ്ദ്ധാനം ചെയ്തു 160 ഗ്രാ സ്വർണവുമായി മുങ്ങിയ പശ്ചിമബംഗാൾ സ്വദേശിക്കെതിര കേസെടുത്തു

സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 160 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി

 

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 160 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി.ബുര്‍ദ്ദ്വാന്‍ പൂര്‍ബ ബന്ധമാന്‍ വില്ലുസ്മാന്‍പൂര്‍ പോലീസ് പരിധിയില്‍ താമസക്കാരനായ ജാക്കില്‍ അലി ഡഫേദാറാണ് പശ്ചിംബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീന്‍ ഷേക്കിന്റെ(22)സ്വര്‍ണവുമായി മുങ്ങിയത്.

പള്ളിക്കുന്ന് ചാലാട് മുള്ളന്‍കണ്ടിപാലത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ജി.ഗോര്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജരായ ഷേക്കേിനോട് ആഭരണം നിര്‍മ്മിച്ചു തരാമെന്ന് പറഞ്ഞാണ് ഒക്ടോബര്‍ 19 ന് സ്വര്‍ണംകൈപ്പറ്റിയത്. കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.