ക്ഷേമ പെൻഷൻ കൈക്കൂലിയല്ല: ഭിന്നശേഷിക്കാർ പ്രതിഷേധ കൂട്ടായ്മ നടത്തി
കൈക്കൂലിയല്ല കോൺഗ്രസേക്ഷേമ പെൻഷൻ അന്നവും മരുന്നുമാണെന്ന മുദ്രാവാക്യവുമായി ഭിന്നശേഷി ക്കാർ പ്രതിഷേധ കൂട്ടായ്മനടത്തി. ഡിഫറൻ ഡിലി ഏബിൾഡ് വെൽഫെയർ ഫെഡറേഷന്റെ (ഡി എഡബ്ലു എഫ്) നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടയ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയൻ്റ് സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു.
Jun 16, 2025, 16:08 IST
കണ്ണൂർ:കൈക്കൂലിയല്ല കോൺഗ്രസേക്ഷേമ പെൻഷൻ അന്നവും മരുന്നുമാണെന്ന മുദ്രാവാക്യവുമായി ഭിന്നശേഷി ക്കാർ പ്രതിഷേധ കൂട്ടായ്മനടത്തി. ഡിഫറൻ ഡിലി ഏബിൾഡ് വെൽഫെയർ ഫെഡറേഷന്റെ (ഡി എഡബ്ലു എഫ്) നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടയ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയൻ്റ് സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എ ഷിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി വി ഭാസ്കരൻ , ടി ജയകുമാർ ,ഒ വിജയൻ , ടി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് പൊതുയോഗത്തിൽ ക്ഷേമ പെൻഷൻകൈക്കൂലിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം എ ഐ സി സി നേതാവായ കെ സി വേണുഗോപാൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് സംഘടന സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.